ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് സിനിമകൾക്കു ശേഷം പ്രജേഷ് സെന്നും ജയസൂര്യയും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ’. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരംഭിച്ച സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയാണ് സിനിമയുടെ പ്രധാന ആകർഷണം.
റേഡിയോയുമായി ബന്ധപ്പെട്ട രസകരമായൊരു കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് സംവിധായകന് പ്രജേഷ് സെന്‍ പറഞ്ഞു.
ഒരു ഫണ്‍ ഫാമിലി ചിത്രം. ജയസൂര്യ അവതരിപ്പിക്കുന്ന ശങ്കര്‍ എന്ന കഥാപാത്രം ഒരു റേഡിയോ ജോക്കിയാണ്. ഡോ. രശ്മി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ഇവരുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയില്‍ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശിവദയാണ്. ജോണി ആന്റണി, സുധീര്‍ കരമന, എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കും.
ഹരി നാരായണന്റെ വരികള്‍ക്ക് എം. ജയചന്ദ്രന് ഈണം പകര്ന്നി രിക്കുന്നു.നിഷാദ് ഷെറീഫ് ഛായാഗ്രഹണവും എഡിറ്റിംഗ് ബിജിത് ബാലയും നിര്‍വഹിക്കുന്നു.മേക്കപ്പ്- പ്രദീപ് രംഗന്, കോസ്റ്റ്യും ഡിസൈന്‍- അക്ഷയ പ്രേംനാഥ്, കലാ സംവിധാനം- ത്യാഗു തവനൂര്‍, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ്- ഷിജു, സുലേഖ ബഷീര്‍, വിഷ്ണു രവികുമാര്‍, പ്രൊഡക്ഷന്‍ മാനേജര്‍- രാജേഷ് കുര്യനാട്, പ്രൊഡക്ഷന്‍ എക്സിക്കുട്ടിവ്- മനോജ്. എന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിത്ത് പിരപ്പന്‍കോട്, പ്രൊജക്റ്റ് ഡിസൈനര്‍- ബാദ്ഷ, സ്റ്റില്‍സ്- ലിബിസണ്‍ ഗോപി, തിരുവനന്തപുരത്തും കാശ്മീരിലുമായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും.
Post Your Comments