സിനിമയുടെ ടൈറ്റില്‍ കാര്‍ഡ് ഇനി മലയാളത്തില്‍; നിയമം പാസ്സാക്കി കേന്ദ്ര സെന്‍സര്‍ബോര്‍ഡ്

ശ്രേഷ്ഠഭാഷാ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമം

സിനിമയുടെ ഏത് ഭാഷയിലാണോ നിർമ്മിക്കപ്പെടുന്നത് ആ ഭാഷയില്‍തന്നെ ടൈറ്റില്‍ കാര്‍ഡുകള്‍ ഇനി മുതല്‍ നല്‍കിയിരിക്കണം എന്ന നിയമം പാസ്സാക്കി കേന്ദ്ര സെന്‍സര്‍ബോര്‍ഡ്. ഇംഗ്ലീഷില്‍മാത്രം ടൈറ്റില്‍ എഴുതുന്ന രീതി ഇനി നടക്കില്ല. മലയാളസിനിമയാണെങ്കില്‍ മലയാളത്തോടൊപ്പം ഇംഗ്ലീഷ് ടൈറ്റില്‍ ആകാമെന്നുമാത്രം.

ശ്രേഷ്ഠഭാഷാ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമം. മറ്റൊരു ഭാഷയില്‍ രേഖപ്പെടുത്താന്‍ അപേക്ഷകന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള അവകാശവും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

Share
Leave a Comment