മലയാളികളുടെ എക്കാലത്തെയും റൊമാന്റിക് നായകനാണ് കുഞ്ചാക്കോ ബോബൻ. ആരാധികമാരുടെ ഹൃദയം കവർന്ന ചോക്ലേറ്റ് ഹീറോയായിരുന്നു ചാക്കോച്ചൻ. എന്നാൽ ആ ഹീറോയുടെ ഹൃദയം കവർന്നത് പ്രിയ സാമുവൽ ആൻ എന്ന പെൺകുട്ടിയായിരുന്നു. കഴിഞ്ഞ 22 വർഷമായി തന്റെ പ്രണയിനിയായും പിന്നീട് ഭാര്യയായുമൊക്കെ കൂടെയുള്ള പ്രിയയുമായുള്ള പ്രണയകാലം ഓർക്കുകയാണ് ചാക്കോച്ചൻ ഇപ്പോൾ. വാലന്റൈൻസ് ഡേയിലാണ് പ്രിയയ്ക്ക് എഴുതിയ കത്തുകളും പഴയകാല ചിത്രവുമൊക്കെ ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/CLR3p3xM9lj/?utm_source=ig_web_copy_link
“വർഷം 1999… ഈ പെൺകുട്ടി ആയിരുന്നു എന്റെ വാലന്റൈൻ… ഇന്നുമതെ… ഇനിയെന്നും.. പലരും അക്കാലത്ത് എനിക്കു കിട്ടിയ കത്തുകളെ കുറിച്ചു ചോദിക്കാറുണ്ട്. എങ്കിൽ ഇതാ, ഞാൻ അങ്ങോട്ട് അയച്ച ചില കത്തുകൾ… പ്രിയ കുഞ്ചാക്കോ, പ്രിയ ആൻ സാമുവൽ ആയിരുന്ന കാലത്ത്… ഹാപ്പി വാലന്റൈൻസ് ഡേ,” എന്നാണ് ചാക്കോച്ചൻ കുറിക്കുന്നത്.2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാവുന്നത്.
Post Your Comments