BollywoodGeneralLatest NewsNEWSWOODs

അച്ഛന് താരസഹോദരിമ്മാർ ജന്മദിനാശംസകൾ നേർന്നത് എങ്ങനെയെന്ന് കണ്ടോ …!

"പപ്പാ നിങ്ങളാണെന്‍റെ വാലൻറ്റൈന്‍"

നടനും നിര്‍മ്മാതാവും സംവിധായകനുമായ രണ്‍ധീര്‍ കപൂറിന്‍റെ 74ാം ജന്മദിനത്തില്‍ മനോഹരമായ ചിത്രങ്ങളുമായി മക്കളും ബോളിവുഡ് താര സുന്ദരികളുമായ കരീന കപൂറും കരീഷ്മ കപൂറും രംഗത്തെത്തിയിരിക്കുകയാണ്. ഫെബ്രുവരി 15നായിരുന്നു രണ്‍ധീര്‍ കപൂറിന്‍റെ പിറന്നാള്‍. അച്ഛന്‍റെ പിറന്നാൾ ദിനത്തിൽ കരീനയും കരീഷ്മയും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

കരീന പിതാവിന്‍റെ പഴയകാല ചിത്രം പങ്കുവെച്ചെങ്കില്‍ മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന പുതിയ ചിത്രവുമായാണ് കരീഷ്മ എത്തിയത്. “പപ്പാ നിങ്ങളാണെന്‍റെ വാലൻറ്റൈന്‍” എന്ന് പറഞ്ഞ് പിതാവിനൊപ്പം നില്‍ക്കുന്ന ചിത്രം വാലൻറ്റൈന്‍ ദിനത്തില്‍ കരീഷ്മ പങ്കുവെച്ചിരുന്നു.

shortlink

Post Your Comments


Back to top button