CinemaGeneralMollywoodNEWS

ബ്രാഹ്മണ കഥാപാത്രത്തെ ത്രില്ലര്‍ സിനിമയില്‍ കൊണ്ടുവരാന്‍ കെ.മധു ധൈര്യപ്പെട്ടില്ല: എസ്.എന്‍ സ്വാമി

ബുദ്ധിപരമായ കേസ് അന്വേഷണത്തിലൂടെ നീങ്ങുന്ന ശാന്തനായ ഉദ്യോഗസ്ഥനാണ് സേതുരാമയ്യര്‍ സിബിഐ

‘ഇരുപതാം നൂറ്റാണ്ട്’ എന്ന ഹിറ്റ് സിനിമ ചെയ്തു കഴിഞ്ഞു സിബിഐ സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ മമ്മൂട്ടിയുടെ ബ്രാഹ്മണ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ സംവിധായകനും, അതിന്റെ നിര്‍മ്മാതാവും മടിച്ചിരുന്നുവെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ്.എന്‍ സ്വാമി. ഒരു അഭിമുഖ പരിപാടിയില്‍ വ്യക്തമാക്കി. നിര്‍മ്മാതാവിന് വേണ്ടിയിരുന്നത് പക്കാ ആക്ഷന്‍ രീതിയിലുള്ള പോലീസ് സ്റ്റോറി ആയിരുന്നുവെന്നും, പക്ഷേ സിബിഐ എന്ന സിനിമയെക്കുറിച്ചും, അതില്‍ മമ്മൂട്ടി പറഞ്ഞത് പ്രകാരം ഒരു ബ്രാഹ്മണന്‍ സിബിഐ ഓഫീസറായി വന്നാല്‍ ഉണ്ടാകാവുന്ന വിജയ സാധ്യതകളെക്കുറിച്ചും ഇരുവര്‍ക്കും ബോധ്യപ്പെടുത്തി കൊടുക്കാന്‍ തനിക്ക് സാധിച്ചുവെന്നും എസ്.എന്‍ സ്വാമി പറയുന്നു.

” ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ഹിറ്റ് സിനിമ കഴിഞ്ഞു ഞാന്‍ സിബിഐ സിനിമയുടെ കഥ കെ. മധുവിനോട് പറഞ്ഞു. കഥ ഇഷ്ടമായ കെ മധുവിന് ഒരു കാര്യത്തില്‍ മാത്രം ഭയമുണ്ടായിരുന്നു. സിബിഐ ഓഫീസര്‍ ഒരു ബ്രാഹ്മണ കഥാപാത്രമായി വരുന്നതിനെ കെ മധു എതിര്‍ത്തു. ഞാന്‍ പറഞ്ഞു, ഇതൊരു ആക്ഷന്‍ രീതിയിലുള്ള പോലീസ് സ്റ്റോറിയല്ല. ഇതില്‍ കാര്‍  ചെസിംഗ്, അടി ഇടി  ഒന്നുമില്ല. ബുദ്ധിപരമായ കേസ് അന്വേഷണത്തിലൂടെ നീങ്ങുന്ന ശാന്തനായ ഉദ്യോഗസ്ഥനാണ് സേതുരാമയ്യര്‍ സിബിഐ. നിര്‍മ്മാതാവ് മണി സാറിനും മൂന്നാല് ഇടി, പാട്ട്, പക്കാ ആക്ഷന്‍  എന്നൊക്കെയുള്ള  രീതിയിലുള്ള സിനിമ ചെയ്യാനായിരുന്നു ആഗ്രഹം. പ്രത്യേകിച്ച് ഞാനും മധുവും കൂടി ചെയ്ത  ‘ഇരുപതാം നൂറ്റാണ്ട്’ കൂടി ഹിറ്റായപ്പോള്‍ അതെ ശൈലിയിലുള്ള മറ്റൊരു സിനിമ തന്നെയായിരുന്നു അവരുടെ മനസ്സില്‍. കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കെ മധുവിന്  ധൈര്യമില്ലാതെ വന്നതോടെ ഞാന്‍ പറഞ്ഞു. എനിക്ക് ഇപ്പോള്‍ ഇഷ്ടം പോലെ നിര്‍മ്മാതാവ് വേറെയുണ്ട്, ഞാന്‍ ഈ സിനിമ അവര്‍ക്ക് വേണ്ടി ചെയ്യാം. മധുവിന് ഇഷ്ടമാകുന്ന ശൈലിയിലുള്ള മറ്റൊരു കഥ വരുമ്പോള്‍ നമുക്ക് ആലോചിക്കാമെന്ന്. പക്ഷെ എന്റെ ആ പറച്ചില്‍ മധുവിന് തീരെ സ്വീകര്യമായിരുന്നില്ല, അങ്ങനെ കെ.മധു ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ഈ സിനിമ ചെയ്യാമെന്ന് ഏല്‍ക്കുകയായിരുന്നു”.

shortlink

Related Articles

Post Your Comments


Back to top button