
നടൻ സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും വീണ്ടും ഒരുമിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഇന്ന് രാവിലെ 11.05 ന് നടക്കും. 2014ൽ ഇറങ്ങിയ സലാം കാശ്മീർ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് പ്രവർത്തിച്ചത്.
മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷിയുമായി വീണ്ടും ഒരുമിക്കുന്ന സന്തോഷം ഏറെയാണെന്നാണ് സുരേഷ് ഗോപി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു. താരത്തിന്റെ 252-ാം ചിത്രമായൊരുങ്ങുന്ന സിനിമയിൽ ആർ.ജെ ഷാൻ, ജേക്ക്സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി, ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിയവരുൾപ്പെടെയുള്ളവരുടെ ടീമാണ് ജോഷിയോടൊപ്പമുള്ളത്.
ഒറ്റക്കൊമ്പൻ, നിതിൻ രഞ്ജി പണിക്കരോടൊപ്പം ഒരുമിച്ച കാവൽ എന്നിവയാണ് സുരേഷ് ഗോപിയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.
Post Your Comments