ബോളിവുഡ് താരം ദിയ മിർസ വീണ്ടും വിവാഹിതയായി. കാമുകനും മുംബൈയിലെ ബിസിനസുകാരനുമായ വൈഭവ് രേഖിയാണ് ദിയയുടെ വരൻ. ഉറ്റസുഹൃത്തുക്കളുടേയും അടുത്ത ബന്ധുക്കളുടേയും മാത്രം സാന്നിധ്യത്തിലായിരുന്നു വിവാഹം. മനോഹരമായ ചുവന്ന സാരി അണിഞ്ഞ് ആയിരുന്നു വധുവായ ദിയ എത്തിയത്. മുംബൈയിലെ ബാന്ദ്രയിലെ ദിയയുടെ വസതിയിലായിരുന്നു വിവാഹം നടന്നത്.
നടി അദിതി റാവു ഹൈദാരിയും സംവിധായകൻ കുനാൽ ദേശ്മുഖും ദിയയുടെ വിവാഹത്തിൽ പങ്കെടുത്തു. ദിയയിലെ ജൂത ചുപായ് ചടങ്ങിലും വിവാഹ ചടങ്ങിലും പങ്കെടുക്കുന്ന ചിത്രവും അദിതി പങ്കുവെച്ചിരുന്നു .
Read Also: ഹേറ്റേഴ്സിനെയും കൊണ്ട് ഹൗസില്‍ കേറുന്ന ഭാഗ്യലക്ഷ്മി; സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന കുറിപ്പ്
ദിയ മിർസയുടെ ആദ്യ ഭർത്താവ് ബിസിനസുകാരനായ സാഹിൽ ആയിരുന്നു . 5 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2019 ഓഗസ്റ്റിൽ ഇരുവരും വിവാഹ മോചനം നേടി.
Post Your Comments