![](/movie/wp-content/uploads/2021/02/untitled-1-13.jpg)
മലയാള സിനിമയിലെ ആദ്യത്തെ ‘ചോക്ലേറ്റ് ഹീറോ’ നായകനായിരുന്നു റഹ്മാന്‍. അന്നത്തെ റൊമാന്‍സ് സിനിമകളിലെ പ്രണയദ്രമായ നിമിഷങ്ങളിലൂടെ ഒരു കാലഘട്ടത്തിലെ യുവത്വത്തെ മുഴുവന്‍ കയ്യിലെടുത്ത റഹ്മാന്‍ താന്‍ സിനിമയില്‍ കണ്ട ഏറ്റവും എനര്‍ജറ്റിക്കായ വ്യക്തിയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ‘ബാച്ച്ലര്‍ പാര്‍ട്ടി’ എന്ന സിനിമ ചെയ്യുന്ന സമയത്ത് വളരെ അസ്വസ്ഥനായിരുന്ന തന്നെ ഉള്‍പ്പടെയുള്ളവരെ തമാശ പറഞ്ഞത് ലൈവായി നിര്‍ത്തിയത് കലാഭവന്‍ മണി ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഒരു ടെലിവിഷന്‍ ചാനലിലെ അഭിമുഖ പരിപാടിയില്‍ പങ്കുവച്ചു കൊണ്ട് റഹ്മാന്‍ പറയുന്നു.
“കലാഭവന്‍ മണിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ‘ബാച്ച്ലര്‍ പാര്‍ട്ടി’ എന്ന സിനിമയിലെ ലൊക്കേഷന്‍ അനുഭവമാണ് മനസ്സില്‍ നിറയുന്നത്. മണി ഉള്ളത് കൊണ്ടാണ് ആ ലൊക്കേഷന്‍ അത്രയും ലൈവ് ആയത്. എന്റെ നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു മണി. ഞങ്ങള്‍ അതിനു മുന്‍പ് ‘എബ്രഹാം ലിങ്കണ്‍’ എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ‘ബാച്ച്ലര്‍ പാര്‍ട്ടി’യില്‍ എല്ലാവരും ആക്ഷന്‍ ചെയ്തു കുഴഞ്ഞു ഇരിക്കുമ്പോള്‍ തമാശയൊക്കെ പറഞ്ഞു ഞങ്ങളെ കൂളാക്കിയത് മണിയായിരുന്നു. അത്രയും എനര്‍ജറ്റിക്ക് പേഴ്സണാണ് കലാഭവന്‍ മണി. അങ്ങനെയുള്ള കലാകാരന്മാര്‍ സിനിമയില്‍ വിരളമാണ്”. റഹ്മാന്‍ പറയുന്നു.
Post Your Comments