കൊച്ചി: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാംഘട്ടം ഫെബ്രുവരി 17 ന് കൊച്ചിയില്‍ ആരംഭിക്കും. നഗരത്തിലെ ആറു തീയേറ്ററുകളിലായി 80 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സിനിമ, മലയാളം സിനിമ ഇന്ന്, ഹോമേജ്, ലോക സിനിമ എന്നീ വ്യത്യസ്ത വിഭാഗങ്ങളായാണ് പ്രദര്‍ശനം.
ലോക സിനിമാ വിഭാഗത്തില്‍ 22 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
കോവിഡ് പ്രോട്ടോക്കോള്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് മേള നടത്തുന്നത്. എറണാകുളത്ത് സരിത തിയേറ്റര്‍ ക്യാമ്പസ് ആണ് ചലച്ചിത്രമേളയുടെ മുഖ്യ വേദി. സവിത, സംഗീത, ശ്രീധര്‍, കവിത, പത്മ സ്‌ക്രീന്‍ 1 എന്നിഎന്നിവയാണ് മറ്റ് പ്രദര്‍ശന കേന്ദ്രങ്ങള്‍.
ഫെബ്രുവരി 15, 16, 17 തീയതികളില്‍ സരിത, സവിത, സംഗീത തിയറ്റര്‍ സമുച്ചയത്തില്‍ പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഡ്യൂട്ടി സ്റ്റാഫുകള്‍ക്കും സൗജന്യ കോവിഡ് പരിശോധന നടത്തുന്നതിന് വേണ്ടിയുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
മേള ആരംഭിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പ്രതിനിധികള്‍ക്ക് അംഗീകൃത സ്വകാര്യ ലാബുകളിലും ആശുപത്രികളിലും പരിശോധന നടത്താമെന്നും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നവര്‍ക്ക് പാസുകള്‍ അനുവദിക്കുമെന്നു ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ പറഞ്ഞു.
Post Your Comments