മലയാള സിനിമയില്‍ തിരക്കഥാകൃത്തായി തുടങ്ങിയ ശേഷം പിന്നീട് അഭിനയ വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ താന്‍ നിരന്തരം കേള്‍ക്കുന്ന കാര്യം അഭിനയത്തിലെ നടകീയതയെക്കുറിച്ച് ആണെന്നും ആ സമയത്ത് ജയഭാരതിക്കൊപ്പമുള്ള ഒരു സീരിയലില്‍ അഭിനയിച്ചപ്പോള്‍ ഇത് അസ്സല്‍ നാടകഭിനയം എന്ന് പറഞ്ഞു തന്നെ പലരും കളിയാക്കിയിരുന്നുവെന്നും പി ബാലചന്ദ്രന്‍ പറയുന്നു. നാടകീയമായ എല്ലാ ഭാവങ്ങളെയും മാറ്റി നിര്‍ത്തികൊണ്ടാണ് മിനി സ്ക്രീനിലേക്ക് വന്നത്. എന്നിട്ടും തനിക്ക് അങ്ങനെ കേള്‍ക്കേണ്ടി വന്നതിന്റെ കാരണത്തെക്കുറിച്ച് ഇന്നും പിടിയില്ലെന്ന് ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ പി ബാലചന്ദ്രന്‍ പറയുന്നു.
“ജയഭാരതിയുമായി ഒരു സീരിയലില്‍ അഭിനയിച്ചപ്പോള്‍ ഞാന്‍ എന്നിലെ നാടക നടനെ പൂര്‍ണ്ണമായും നുള്ളി കളഞ്ഞാണ് അഭിനയിച്ചത്. എന്നിട്ടും എന്റെ അഭിനയത്തില്‍ നാടകം കടന്നു വരുന്നതായി ചിലര്‍ പറഞ്ഞു. പക്ഷേ ഞാന്‍ അങ്ങനെ ചെയ്യുന്നില്ല എന്ന് എനിക്ക് അത്ര ഉറപ്പുള്ളത് കൊണ്ട് അത് കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരുമായിരുന്നു. പിന്നീട് ഞാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു ബ്യൂട്ടിഫുളിലും ട്രിവാന്‍ഡ്രം ലോഡ്ജിലുമൊക്കെ അഭിനയിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു, അതിലെ അഭിനയം അത്രത്തോളം ഗംഭീരമാണെന്ന്. പക്ഷേ അന്ന് ഞാന്‍ സീരിയലില്‍ അഭിനയിച്ചപ്പോഴുള്ള അതേ സ്വാഭാവികത തന്നെയാണ് ഇതിലും പ്രകടമാക്കിയത്. പക്ഷേ ഇവിടെ ഞാന്‍ നാടകീയത കൊണ്ട് വരുന്ന നടനില്‍ നിന്നും ഏറെ ദൂരം പിന്നോട്ട് പോയെന്ന്‍ പ്രേക്ഷകര്‍ പറയുമ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നിയിട്ടുള്ളത്”.
Post Your Comments