ജീവിതത്തിൽ ഒരിക്കൽ പോലും പ്രണയിക്കാത്തവരായി ആരാണ് ഉള്ളത്. കാറ്റായും കടലായും നിറമുള്ള സന്ധ്യയായും നിത്യപ്രണയത്തിന്റെ മാസ്മരികത കവിതകളിൽ വിരിയിച്ച കവികൾ. സൗഹൃദവും സ്‌നേഹവും ഇഴനെയ്ത രാവുകൾ… വീണ്ടുമൊരു പ്രണയ ദിനമെത്തുമ്പോൾ ജീവിതത്തിന്റെ നാളെകൾ സ്വപ്നം കാണുന്നവരുടെ ഓർമ്മകളിൽ എന്നും മായാതെ നിൽക്കുന്ന ഒരുപിടി മനോഹര ഗാനങ്ങൾ…
തന്റെ പ്രണയിനിയെ നഷ്ടപ്പെട്ട വേദനയിൽ കടാപുറത്ത് ചങ്ക് പൊട്ടി പാടിനടന്ന പരീക്കുട്ടിയുടെ മാനസ മൈനേ, പി. ഭാസ്ക്കരന്റെ ‘പ്രാണസഖി… ‘ തുടങ്ങിയ എത്രയോ മനോഹര ഗാനങ്ങൾ മലയാള സിനിമാ പ്രേമികളുടെ ചുണ്ടിൽ ഇന്നും മായാതെ നിൽക്കുന്നു. എന്നാൽ തൊണ്ണൂറുകളുടെ അവസാനത്തോടെ ഏറ്റവും ഹിറ്റായ ഒന്നാണ് ആൽബം സോങ്ങുകൾ.
പ്രണയത്തിന്റെ മാസ്മരികത ഒരുക്കിയ ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ. അദ്ദേഹത്തിന്റെ ആദ്യമായ്, ഓർമ്മക്കായ്, നിനക്കായ്, ഒരിക്കൽ നീ പറഞ്ഞു, സ്വന്തം, ഇനിയെന്നും തുടങ്ങിയ ആൽബങ്ങൾ മലയാളികളുടെ മനസ്സിൽ പ്രണയത്തിന്റെ കുളിർമഴ പെയ്തു.
അരികിൽ ഇല്ലെങ്കിലും അറിയുന്നു ഞാൻ…., നിനക്കായി തോഴി പുനർജനിക്കാം, ആദ്യമായ് തോന്നിയൊരു ഇഷ്ടം .. തുടങ്ങിയ ഗാനങ്ങൾക്ക് പ്രണയത്തിന്റെ ഈടും പാവും നെയ്ത സംഗീതവും കൂടിചേർന്നപ്പോൾ വർഷങ്ങൾക്കിപ്പുറവും ഈ ഗാനങ്ങളുടെ സ്വീകാര്യത നിലനിർത്തുന്നു
Post Your Comments