![](/movie/wp-content/uploads/2021/02/radio-jocky.jpg)
ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. “മേരി ആവാസ് സുനോ” എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. ലോക റേഡിയോ ദിനത്തിലാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. ഒരു റേഡിയോയും മൈക്കുമാണ് പോസ്റ്ററിലുള്ളത്.
Read Also: പ്രണയം ആഘോഷമാക്കുന്നവർക്കായി… മനസിലേക്ക് പെയ്തു വീഴുന്ന മനോഹര ഗാനങ്ങൾ
ചിത്രത്തിലെ മറ്റൊരു നായികയായി എത്തുന്നത് ശിവദയാണ്. ജോണി ആൻറ്റണി, സുധീര്‍ കരമന എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. തിരുവനന്തപുരം, മുംബൈ, കശ്മീര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും ബിജിത് ബാല എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
https://www.facebook.com/theManjuWarrier/photos/a.140474119493591/1534034843470838/
Read Also: മലയാളത്തിലേയും തമിഴിലേയും രണ്ട് റൊമാൻറ്റിക് ഹീറോസ് ഒന്നിക്കുന്നു
ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം ജയസൂര്യ പ്രജേഷ് സെന്‍ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന സിനിമയാണ് “മേരി ആവാസ് സുനോ”. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബി.കെ ഹരിനാരായണന്‍ ഒരുക്കുന്ന വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നൽകുന്നു.
Post Your Comments