
ആരാധകർക്ക് വാലൻറ്റൈൻസ് ഡേ സമ്മാനമായി പ്രഭാസിന്‍റെ റൊമാൻറ്റിക് ചിത്രം രാധേ ശ്യാം ടീസർ പുറത്തു വിട്ടു. വിക്രമാദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിലെത്തുന്നത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിലെ നായികാ വേഷത്തെ അവതരിപ്പിക്കുന്നത്. പ്രേരണ എന്നാണ് പൂജയുടെ കഥാപാത്രത്തിന്‍റെ പേര്.
Read Also: പ്രണയദിനത്തിൽ ആരാധകർ കാത്തിരുന്ന സമ്മാനവുമായി മേഘ്‌ന എത്തി
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത് കൂടാതെ, മറ്റുഭാഷകളിലേയ്ക്ക് മൊഴിമാറ്റവും ഉണ്ടാകും. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Read Also: സല്‍മാന്‍ നായകന്‍, ഇമ്രാന്‍ വില്ലന്‍; “ടൈഗര്‍” മൂന്നാം ഭാഗം എത്തുന്നു
യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്ന്‍ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധായകൻ രാധാ കൃഷ്ണയാണ്.
Post Your Comments