അവതാരകനായും നടനായും പ്രേക്ഷക പ്രീതി നേടിയ താരമാണ് മിഥുന് രമേശ്. താരത്തിന്റെ ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.ബ്ലോഗറായി തിളങ്ങുന്ന താരത്തിനും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ നിരവധിയാണ്. മിഥുന്റെ പുതിയ ചിത്രങ്ങള്‍ക്ക് കീഴില്‍ രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.
ദുബായിയില്‍ മുണ്ട് മടക്കി കുത്തിക്കൊണ്ടുള്ള മിഥുന്റെ ചിത്രത്തിനു സൈബർ ആങ്ങളമാരെ കളിയാക്കുന്ന തരത്തിലുള്ള കമന്റ് ആണ് കൂടുതലും കിട്ടുന്നത് .
read also:ബിഗ് ബോസ് സീസൺ ത്രീയിൽ മോഹൻലാലിന്റെ പ്രതിഫലം എത്രയെന്നറിയാമോ…!
“നിങ്ങക്കൊന്നും വീട്ടില്‍ ചോദിക്കാനും പറയാനും നല്ല പെണ്ണുങ്ങളില്ലേ. ഇങ്ങനെ നഗ്നത പ്രദര്‍ശിപ്പിച്ചാല്‍ ഇതൊക്കെ കണ്ട് വളരുന്ന നമ്മുടെ കുട്ടികളൊക്കെ എന്താവുമെന്ന് ചിന്തിച്ചിട്ടുണ്ട്. റെസ്പെക്ട് പോയി.അന്യര്‍ക്ക് മുന്നില്‍ ഇങ്ങനെ തുറന്ന് കാണിക്കാന്‍ എങ്ങനെ പറ്റുന്നു.. നല്ല കുടുംബത്തുണ്ടായവര് ചെയ്യുന്ന പണിയാണോ ഇതൊക്കെ. ഇങ്ങനെ കാണിക്കുന്നത് നമ്മുടെ ആര്‍ഷഭാരത സംസ്കാരത്തിന് ചേര്‍ന്നതാണോ..” എന്നാണ് കമന്റ്.
ഇതിനു ഒരു കയ്യടിയാണ് മിഥുന് മറുപാടിയായി നല്‍കിയത്.
Post Your Comments