BollywoodGeneralLatest NewsNEWSWOODs

സേഫ്റ്റി പിൻ ഫാഷനുമായി ബോളിവുഡ് താരം കത്രീന കൈഫ്

ഡാനിയേൽ ഗുസിയോ എന്ന ലേബലിലുള്ള ഈ വസ്ത്രത്തിന്‍റെ വില 25,000 രൂപയാണ്

ബോളിവുഡ് സുന്ദരി കത്രീന കൈഫ് ഏറ്റവും ഒടുവിലായി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ചിത്രം ഇപ്പോൾ ചർച്ചാവിഷയമാവുകയാണ്. കണ്ടാൽ ലളിതമെന്ന് തോന്നിപ്പിക്കുന്ന പുതിയ സെറ്റ്വർ ധരിച്ചാണ് ചിത്രത്തിൽ കത്രീന നിൽക്കുന്നത്. സെറ്റ്വറിൽ സിബോ കൊളുത്തോ ഇല്ല. പകരം മൂന്ന് വലിയ സേഫ്റ്റി പിന്നുകൾ ഉപയോഗിച്ചാണ് സെറ്റ്വറിന്‍റെ രണ്ട് ഭാഗങ്ങൾ ചേർത്ത് വെച്ചിരിക്കുന്നത്.

https://www.instagram.com/p/CLOVSC2Buku/?utm_source=ig_web_copy_link

Read Also: ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ടൈ-ഡൈ ബ്ലൂ, വൈറ്റ് ക്രോപ്പ് സ്വെറ്റർ ആണ് കത്രീനയുടെ വേഷം. തണുപ്പ് കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഒരു വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ക്രോപ്പ് സ്വെറ്ററിൽ റിബഡ് കോളർ, കഫ്സ്, ഹെം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സേഫ്റ്റി പിൻ എൻ‌ക്ലോസറുകളുള്ള ഒരു ഓപ്പൺ മോക്ക് നെക്ക് ഡീറ്റൈൽസ് ഇതിന് ഉണ്ട്. ഇത് തന്നെയാണ് ഈ വേഷത്തിന് കൗതുകം നൽകുന്നതും. ഡാനിയേൽ ഗുസിയോ എന്ന ലേബലിലുള്ള ഈ വസ്ത്രത്തിന്‍റെ വില 25,000 രൂപയാണ്.

shortlink

Related Articles

Post Your Comments


Back to top button