ബിഗ് ബോസ് മലയാളം സീസൺ 3യുടെ ഗ്രാൻഡ് ഓപ്പണിംഗ് എപ്പിസോഡ് ആരംഭിക്കുവാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ആരൊക്കെയാണ് ബിഗ് ബോസ് കുടുംബത്തിലെ അംഗങ്ങൾ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ബിഗ് ബോസ് ഷോയുടെ അവതാരകൻ കൂടിയായ മോഹൻലാൽ വാങ്ങുന്ന പ്രതിഫലം സമൂഹ മാധ്യമത്തിൽ ചർച്ചയാവുകയാണ്. 18 കോടി രൂപയാണ് മൂന്നാമത്തെ സീസണിനായി മോഹൻലാൽ വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ 12 കോടി ആയിരുന്നു ലാലേട്ടന്‍റെ പ്രതിഫലം.
Read Also: കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ‘കാവ്യ’ വിവാഹിതയാവുന്നു
സ്റ്റൈലിഷ് മേക്കോവറിലാണ് മോഹൻലാൽ ഇത്തവണ ഷോയിൽ എത്തുന്നത്. ബിഗ് ബോസിന്‍റെ ഗ്രാൻഡ് ഓപ്പണിംഗ് ഏഷ്യാനെറ്റ് ചാനലിൽ ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. 18 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസ്സിൽ എത്തുന്നത്.
Leave a Comment