BollywoodGeneralLatest NewsMovie GossipsNEWSSocial Media

സുസ്മിത സെൻ റോഹ്‌മാനുമായുള്ള പ്രണയം അവസാനിപ്പിച്ചോ ? കുറിപ്പുമായി താരം

സുസ്മിത പങ്കുവച്ച വാക്കുകളാണ് ഇവരുടെ പ്രണയം പരാജയപ്പെട്ടെന്ന സംശയത്തിന് ഇടയാക്കിയത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സുസ്മിത സെൻ. ഏറെ നാൾ തനിയെ കഴിഞ്ഞ നടി അടുത്തിടയിലാണ് മോഡൽ റോഹ്‌മൻ ഷോവലിനെ ജീവിതത്തിലേക്ക് കൂട്ടാൻ തീരുമാനിച്ചത്.  എന്നാൽ ഇപ്പോൾ ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന വാർത്തകളാണ് പ്രചരിക്കുന്നത്.

സോഷ്യൽ മീഡിയ പേജിലൂടെ ഏറ്റവും പുതിയതായി സുസ്മിത പങ്കുവച്ച വാക്കുകളാണ് ഇവരുടെ പ്രണയം പരാജയപ്പെട്ടെന്ന സംശയത്തിന് ഇടയാക്കിയത്. ” അയാൾ മാറുമെന്ന് സ്ത്രീകൾ ചിന്തിക്കുന്നതാണ് പ്രശ്നം. പക്ഷേ അവർ മാറില്ല. പുരുഷന്മാരുണ്ടാക്കുന്ന പ്രശ്നങ്ങൾ കാരണം അവളൊരിക്കലും വിട്ട് പോകില്ലെന്ന് അവർ കരുതുന്നു. അവളത് ചെയ്യും…” എന്നാണ് പോസ്റ്റിൽ സുസ്മിത സൂചിപ്പിച്ചിരിക്കുന്നത്.

പിന്നാലെ ഈ കഥയുടെ ധാർമ്മികത എന്താണെന്ന് കൂടി ക്യാപ്ഷനിൽ നടി കൊടുത്തിട്ടുണ്ട്. “അവൻ വിജയിക്കില്ല. പക്ഷേ അവൾ ജയിക്കും. ഗയ്സ് നിങ്ങളെ എല്ലാവരെയും ഞാൻ സ്‌നേഹിക്കുന്നു…” എന്നും സുസ്മിത അടിക്കുറിപ്പായി എഴുതിയിട്ടുണ്ട്. ഇതെന്തിനാണ് ഇങ്ങനൊരു എഴുത്തുമായി സുസ്മിത എത്തിയതെന്നുള്ള സംശയത്തിലാണ് ആരാധകർ.

മോഡലിംഗ് രംഗത്ത് നിന്നും ഇന്ത്യയിൽ അറിയപ്പെടുന്ന നായികയായി വളർന്ന നടിയാണ് സുസ്മിത സെൻ. സിനിമയിൽ തിളങ്ങി നിന്നെങ്കിലും യഥാർത്ഥ ജീവിതത്തിൽ വളരെ ലളിതമായി ജീവിക്കുകയായിരുന്നു നടി. രണ്ട് പെൺകുട്ടികളെ ദത്തെടുത്ത് സിംഗിൾ മദറായി കഴിയുകയായിരുന്നു സുസ്മിത. ഇതിനിടെ 2018 ലാണ് മോഡൽ റോഹ്‌മാൻ ഷോവലുമായി നടി അടുപ്പത്തിലാവുന്നത്. തുടർന്ന് ഇരുവരുമൊന്നിച്ച് മക്കൾക്കൊപ്പം താമസിച്ചു വരികയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button