കേരളത്തിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് നടി സണ്ണി ലിയോൺ. ഒരു സ്വകാര്യ ചാനലുമായി ബന്ധപ്പെട്ട ഷൂട്ടിംഗിനായാണ് താരവും കുടുംബവും കേരളത്തിലെത്തിയത്. സോഷ്യൽ മീഡിയയിലൂടെ അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ ഏലാം സണ്ണി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം മക്കളുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രവും, പങ്കുവെച്ച കുറിപ്പുമാണ് വൈറലാകുന്നത്.
സണ്ണിയുടെ ഇളയ മക്കളായ അഷറിന്റേയും നോവയുടേയും പിറന്നാളാണ് ഭര്‍ത്താവ് ഡാനിയല്‍ വെബറിനും മൂത്ത മകള്‍ നിഷക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം താരം ആഘോഷമാക്കിയത്. ഇരട്ടക്കുഞ്ഞുങ്ങളുടെ മൂന്നാം ജന്മദിനമായിരുന്നു. മക്കള്‍ക്ക് മൂന്ന് വയസായെന്ന് വിശ്വസിക്കാനാവുന്നില്ല സണ്ണി പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
https://www.instagram.com/p/CLKZVWQDH29/?utm_source=ig_web_copy_link
‘ഇപ്പോള്‍ സ്‌റ്റോറി ടൈമാണ്, എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഞാന്‍ അല്ല ഇപ്പോള്‍ നിങ്ങളാണ് കഥ പറയുന്നത്. ഒരുകാലത്ത് അടിപിടിയില്ലാത്ത ഒരു സമയമുണ്ടായിരുന്നു. എപ്പോഴും എനിക്ക് കേള്‍ക്കേണ്ടത് അതാണ്. ഇത്ര സ്‌നേഹിക്കുന്ന അച്ഛനേയും സഹോദരിയേയും കിട്ടയതില്‍ നിങ്ങള്‍ ഭാഗ്യവാന്മാരാണ്. അതിനേക്കാളപ്പുറം നിങ്ങള്‍ മൂന്ന് കുഞ്ഞുങ്ങളെ കിട്ടയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. എത്ര സങ്കടപ്പെട്ടും ക്ഷീണിച്ചും ബുദ്ധിമുട്ടിയും ഇരിക്കുമ്പോള്‍ മമ്മാ ഐ ലവ് യു എന്നു കേള്‍ക്കുമ്പോള്‍ ഈ ലോകം ഇല്ലാതാവുന്നതുപോലെയാണ്‘, സണ്ണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Post Your Comments