GalleryGeneralLatest NewsMollywoodNEWSSocial MediaTV Shows

‘വീ ആര്‍ നോട്ട് ബെഗ്ഗേര്‍സ്’ ; അങ്ങാടിയിലെ ജയനായി നടൻ സിദ്ധാര്‍ത്ഥ് പ്രഭു , വൈറൽ ചിത്രം

നിരവധിപേർ രസകരമായ കമന്റ്റുകൾ ചിത്രത്തിന് നൽകിയിട്ടുണ്ട്

ടെലിവിഷൻ പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ നടനാണ് സിദ്ധാര്‍ത്ഥ് പ്രഭു. തട്ടീം മുട്ടീം പരമ്പരയിലൂടെ ചുരുങ്ങിയ സമയംകൊണ്ടാണ് സിദ്ധാര്‍ത്ഥ് പ്രേഷകമനസിൽ ഇടംപിടിച്ചത്. സഹോദരങ്ങളായ സിദ്ധാര്‍ത്ഥും ഭാഗ്യലക്ഷ്മിയും തട്ടീം മുട്ടീം പരമ്പരയിലും സഹോദരങ്ങളായി തന്നെയാണ് അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമായ സിദ്ധാര്‍ത്ഥ് പ്രഭു പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു രസകരമായ ചിത്രവും അതിനു നൽകിയ ക്യാപ്ഷനുമാണ് വൈറലാകുന്നത്.

https://www.instagram.com/p/CLGyHCsDJfg/?utm_source=ig_web_copy_link

അങ്ങാടി എന്ന സിനിമയിലെ ജയന്റെ ക്യാരക്ടര്‍ അഡാപ്‌റ്റേഷനാണ് ഒരു ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് ചെയ്തിരിക്കുന്നത്. അങ്ങാടി സിനിമയിലെ ‘മേ ബി വീ ആര്‍ പൂവര്‍, കൂലീസ്.. ബട്ട് വീ ആര്‍ നോട്ട് ബെഗ്ഗേര്‍സ്…’ എന്ന ഡയലോഗാണ് ചിത്രത്തിന് സിദ്ധാര്‍ത്ഥ് ക്യാപ്ഷനിട്ടിരിക്കുന്നത്. ഇപ്പോള്‍ ഈ ഡയലോഗ് അടിക്കാന്‍ എന്താണ് കാര്യമെന്നാണ് പരമ്പരയിലെ സഹതാരമായ സാഗര്‍ സൂര്യ ചോദിക്കുന്നത്. നിരവധിപേർ രസകരമായ കമന്റ്റുകൾ ചിത്രത്തിന് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button