പ്ലസ് ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് ഷഫ്ന. വിവാഹ ശേഷം സിനിമയിൽ നിന്ന് വീട്ടു നിൽക്കുകയാണെങ്കിലും സീരിയലിലും സോഷ്യൽ മീഡിയയിലും സജീവമാണ് ഷഫ്ന. ഭർത്താവ് സജിനൊപ്പമുള്ള ചിത്രങ്ങൾ ഷഫ്ന പലപ്പോഴും പങ്കവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്.
സജിനെ ചേർത്ത് പിടിച്ചു കൊണ്ടുള്ള ചിത്രമാണ് ഷഫ്ന പങ്കുവച്ചിരിക്കുന്നത്. ‘നിന്റെ പുഞ്ചിരിയിൽ നക്ഷത്രങ്ങളേക്കാൾ മനോഹരമായ ഒന്ന് ഞാൻ കാണുന്നു’ എന്ന ചെറു കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴേ താരങ്ങളോടുള്ള സ്നേഹം പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/CLL71frFx_5/?utm_source=ig_web_copy_link
Post Your Comments