GeneralLatest NewsMollywoodNEWS

‘വര്‍ക്കൗട്ട് ചെയ്യുമ്ബോഴും മേക്കപ്പ്’ വിമര്‍ശകന് മറുപടിയുമായി റിമി ടോമി

'ഇനി അഥവാ ഇത്തിരി മേക്കപ് ഇട്ടാലും അത് എന്റെ മുഖത്തല്ലേ സഹോദരാ?

അവതാരകയായും ​ഗായികയായും തിളങ്ങുന്ന റിമി ടോമി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ ദിവസം വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രം താരം ഇന്‍സ്റ്റ​ഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് പരിഹാസവുമായി എത്തിയ ആള്‍ക്ക് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്.

‘എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത സമയത്ത് എഴുന്നേല്‍ക്കുന്നവനാണ് യഥാര്‍ത്ഥ ഹീറോ ‘ എന്ന അടിക്കുറിപ്പോടെ വര്‍ക്കൗട്ട് ചിത്രം പങ്കുവച്ചത്. ഇതിനു താഴെയായി ‘വര്‍ക്കൗട്ട് ചെയ്യുമ്ബോഴും മേക്കപ് ഇടുമോ’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ‘ഇത് B612 ആപ്പില്‍ പകര്‍ത്തിയ ചിത്രമാണെന്നും ഈ ചോദ്യമൊന്നു മാറ്റിപ്പിടിക്കൂ എന്നും റിമി കുറിച്ചു. ‘ഇനി അഥവാ ഇത്തിരി മേക്കപ് ഇട്ടാലും അത് എന്റെ മുഖത്തല്ലേ സഹോദരാ? നിങ്ങളുടെ മുഖത്ത് ഞാന്‍ നിര്‍ബന്ധിച്ച്‌ ഇട്ടോ- എന്നായിരുന്നു മറുപടിയായി താരം കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button