വളർത്തു നായ്ക്കളോടുള്ള സിനിമാ താരങ്ങളുടെ സ്നേഹം അവർ പങ്കുവെക്കാറുള്ള ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഇപ്പോഴിതാ തങ്ങളുടെ ഓമന വളർത്തുനായയുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കിയിരിക്കുകയാണ് നടൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ.
വീട്ടിലെ ഒരംഗത്തെ പോലെ പൃഥ്വിരാജും സുപ്രിയയും പരിപാലിക്കുന്ന നായക്കുട്ടി സോറോയുടെ ഒന്നാം പിറന്നാളാണ് ആഘോഷമാക്കിയത്.
“ഹാപ്പി ബർത്ത്ഡേ ബേബി ബോയ്,” എന്നാണ് പൃഥ്വി കുറിക്കുന്നത്.
https://www.instagram.com/p/CLOBcatAqG3/?utm_source=ig_web_copy_link
“ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അതിഥിയ്ക്ക് ഒന്നാം പിറന്നാൾ ആശംസകൾ. സോറോ, നീ വീട്ടിലേക്ക് വന്നിട്ട് എട്ടുമാസങ്ങളാവുന്നു. നീ ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നു, എന്താണ് അൺകണ്ടീഷണൽ ലവ് എന്ന് യഥാർത്ഥത്തിൽ ഞങ്ങളെ പഠിപ്പിച്ചത് നീയാണ്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു സോറോ കുട്ടീ,” എന്നാണ് സുപ്രിയയുടെ ആശംസ. “എന്റെ ചെടികളും ഊഞ്ഞാലും കടിക്കുന്നത് ദയവായി നിർത്തണം,” സുപ്രിയ കുറിച്ചു.
https://www.instagram.com/p/CLOALhap7vf/?utm_source=ig_web_copy_link
ലോക്ക്ഡൗൺ കാലത്ത് തങ്ങളുടെ കുടുംബത്തിലേക്ക് എത്തിയ സോറോയുടെ വിശേഷങ്ങൾ ഇതിനു മുൻപും സുപ്രിയയും പൃഥ്വിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ആണ് സൊറോ.
Post Your Comments