ആറാട്ട് സിനിമയുടെ ഷൂട്ടിങ് അവസാനിപ്പിച്ച് മോഹൻലാൽ ഇനി സംവിധാനത്തിലേക്ക്. ബി ഉണ്ണികൃഷ്ണന്റെ ചിത്രം ആറാട്ടിലെ ഭാഗം കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയത്. ഇനി പുതിയ സിനിമകള്‍ കമ്മിറ്റ് ചെയ്യുന്നതില്‍ നിന്ന് മോഹന്‍ലാല്‍ ഒരു ബ്രേക്ക് എടുക്കാൻ പോവുകയാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ഈ ബ്രെക്കിൽ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്സും’ അവതാരകന് എന്ന നിലയില്‍ ജനപ്രിയ റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസു’മാണ് താരം ചെയ്ത തീർക്കാനുള്ളത്.
2019 ഏപ്രിലില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹന്‍ലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. പോയവര്‍ഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നേരത്തേ ആരംഭിച്ചിരുന്ന ബറോസിന്റെ ചിത്രീകരണത്തിനു മുന്‍പുള്ള അവസാനവട്ട ജോലികളിലേക്ക് കടന്നിരിക്കുകയാണ് മോഹന്‍ലാലും ടീമും. ചെന്നൈയിലാണ് ഇത്. ബറോസിന്റെ ഗോവയിലെ ആദ്യ ഷെഡ്യൂള്‍ മാര്‍ച്ച് അവസാനമോ ഏപ്രില്‍ തുടക്കത്തിലോ ആരംഭിക്കും. സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രമായ ‘ഭൂത’ത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.
Post Your Comments