നടി മേഘ്ന രാജിന്റെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മേഘ്ന ഗർഭിണിയായിരിക്കുമ്പോഴായിരുന്നു ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ മരണം. തുടർന്ന് അധികം വൈകാതെ മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകി. പിന്നീട് സോഷ്യൽ മീഡിയയിലൂടെ കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും മേഘ്ന പങ്കുവെയ്ക്കുമായിരുന്നു. ഇപ്പോഴിതാ കുഞ്ഞിനെ കാണാൻ തയ്യാറായിരിക്കാൻ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് മേഘ്ന.
ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഒരു വീഡിയോയിൽ ചിരുവിന്റെയും തന്റെയും ചിത്രങ്ങളും ഒപ്പം കുഞ്ഞിന്റെ ശബ്ദവും ചേർത്താണ് മേഘ്നയുടെ കുറിപ്പ്. കുഞ്ഞിന്റെ ശബ്ദമാണ് നിങ്ങൾ കേട്ടത്. അവനെ നിങ്ങൾക്ക് കാണിക്കാൻ കാത്തിരിക്കുകയാണ് താൻ. ഫെബ്രുവരി പതിനാല് വരെ കാത്തിരിക്കൂവെന്ന് മേഘ്ന കുറിക്കുന്നു. നിമിഷ നേരംകൊണ്ടാണ് മേഘ്നയുടെ പോസ്റ്റ് വൈറലായി മാറിയത്. നിരവധി പേരാണ് ജൂനിയർ ചീരുവിനെ കാണാനായി കാത്തിരിക്കുന്നത്.
Post Your Comments