ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പുതിയ ചിത്രമായ ധാക്കഡിന്റെ ചിത്രീകരണം മധ്യപ്രദേശിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ കങ്കണയുടെ ചിത്രത്തിനെതിരേ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിക്കൊണ്ട് ലൊക്കേഷന് പുറത്ത് സമരം ചെയ്യുന്ന കോൺഗ്രസുകാരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കങ്കണ തന്നെ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
“ഷൂട്ടിങ്ങ് ലൊക്കേഷന് പുറത്ത് സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകർ. പോലീസ് എത്തി അവരെ പിരിച്ചു വിട്ടുവെങ്കിലും എനിക്ക് കുറച്ച് ദൂരമേറിയ വഴിയിലൂടെ കാറിൽ വന്നെത്തേണ്ടതായി വന്നു. നിലപാടുകളുള്ള ഒരു സ്ത്രീയുടെ അവസ്ഥ..”
“എനിക്ക് പോലീസ് സുരക്ഷ വർദ്ധിപ്പിച്ചു.കർഷകർക്ക് വേണ്ടിയാണ് തങ്ങൾ സമരം ചെയ്യുന്നതെന്നാണ് കോൺഗ്സ് എംഎൽഎ പറയുന്നത്. ഏത് കർഷകരാണ് അവർക്ക് അതിനുള്ള അധികാരം നൽകിയത്. അവർക്ക് സ്വന്തമായി സമരം ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ട്”? കങ്കണ ട്വീറ്റിൽ പറയുന്നു.
കങ്കണ ദില്ലിയിൽ പ്രതിഷേധിക്കുന്ന കർഷകരെ തീവ്രവാദികളെന്ന് അഭിസംബോധന ചെയ്തതും അവർ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞതും വിവാദമായിരുന്നു. ഗായിക റിഹാനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കങ്കണ രംഗത്തെത്തിയതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
Post Your Comments