CinemaGeneralLatest NewsMollywoodMovie GossipsNEWS

കളിയാട്ടം സിനിമയുടെ തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ സംവിധായകനാകുന്നു

ഒന്നര വർഷത്തോളം സമയമെടുത്താണ് ഈ കഥ ഒരുക്കിയതെന്ന് ബൽറാം

കളിയാട്ടം സിനിമയുടെ തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ സംവിധായകനാകുന്നു. ഫയദോര്‍ ദൊസ്തയേവ്‌സ്‌കിയുടെ ‘ക്രൈം ആന്റ് പനിഷ്മെന്റ്(കുറ്റവും ശിക്ഷയും)’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ചെയ്യുന്നത്. ഒന്നര വർഷത്തോളം സമയമെടുത്താണ് ഈ കഥ ഒരുക്കിയതെന്ന് ബൽറാം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഇത് വളരെ സങ്കീർണമായ കഥയാണ്. ഒന്നര വർഷത്തോളം സമയമെടുത്താണ് ഈ കഥ ഒരുക്കിയത്. അതിശയകരമായ ഒരു ഘടകം ഞാൻ തിരക്കഥയിൽ കൊണ്ടുവന്നിട്ടുണ്ട്. അത് പ്രോജക്റ്റിന്റെ കരുത്തായിരിക്കുമെന്ന് വിശ്വസിക്കുന്നു. എഴുത്തുകാരൻ എന്ന നിലയ്ക്ക് ഒരു നാടകത്തിൽ നിന്ന് പ്രചോദനം ഉൾകൊള്ളുന്നതിനേക്കാൾ നോവലിൽ നിന്നും എളുപ്പമാണെന്ന് തോന്നുന്നു’ ബൽറാം മട്ടന്നൂർ പറഞ്ഞു.

മഴയ്ക്ക് സിനിമയിൽ പ്രാധാന്യമുള്ളതിനാൽ ജൂണിൽ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ ഒരു പ്രമുഖ നടനായിരിക്കും അവതരിപ്പിക്കുക. ചിത്രത്തിന്റെ പൂർണ്ണ വിവരങ്ങൾ ഈ മാസാവസാനത്തോടെ അറിയിക്കുമെന്നും ബൽറാം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button