
ജോൺ അട്ടിപ്പേറ്റി സംവിധാനം ചെയ്ത ‘മിഖായേലിൻ്റെ സന്തതികൾ’ എന്ന ടെലി സീരിയലിലൂടെയാണ് ബിജു മേനോൻ എന്ന നടൻ സിനിമയിലെത്തുന്നത്. പിന്നീട് ചെറു വേഷങ്ങളിലൂടെ മികച്ച വേഷങ്ങൾ ചെയ്തു കയ്യടി നേടിയ ബിജു മേനോനെ നായകനായി സിനിമാ ലോകം അടയാളപ്പെടുത്തിയത് ‘വെള്ളിമൂങ്ങ’യിലൂടെയാണ്. ജിബു ജേക്കബ്ബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ സൂപ്പർ ഹിറ്റായതോടെ സഹനടൻ്റെ വേഷങ്ങൾ ബിജു മേനോൻ ഉപേക്ഷിച്ചു തുടങ്ങി. പിന്നീട് സ്ഥിരം നായക വേഷങ്ങൾ ചെയ്തു മുന്നേറിയ താരം മലയാള സിനിമയിലെ താരമൂല്യമുള്ള നടനായി വളർന്നു. പക്ഷേ താരമൂല്യം എന്ന ഫാക്ടർ മുന്നിൽ വയ്ക്കുമ്പോൾ ഒരേയോരു നടനെക്കുറിച്ചാണ് ബിജു മേനോന് പറയാനുള്ളത്. ഒരു ടെലിവിഷൻ ടോക് ഷോയിൽ താൻ തിയേറ്റർ ഓണറായാൽ ആരുടെ സിനിമയാകും പ്രദർശിപ്പിക്കുക എന്നതിന് മറുപടി പറയുകയായിരുന്നു ബിജു മേനോൻ. മമ്മൂട്ടി- മോഹൻലാൽ ഇവരിൽ ആരുടെ സിനിമകളാകും തിയേറ്റർ തുടങ്ങിയാൽ ആദ്യം പ്രദർശിപ്പിക്കുക എന്ന ചോദ്യത്തിന് മോഹൻലാൽ എന്നായിരുന്നു ബിജു മേനോൻ്റെ മറുപടി.
മോഹൻലാൽ നായകനായ ചുരുക്കം ചില സിനിമകളിൽ മാത്രമേ ബിജു മേനോൻ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഇവരുടെ കോമ്പോയിലെ ഹിറ്റ് ചിത്രങ്ങളാണ് ‘റൺബേബി റണ്ണും’, ‘സ്നേഹ വീടും’.
Post Your Comments