സിനിമാ മേഖലയിൽ നിന്നും ഒരു വിവാഹ വാർത്തകൂടി പുറത്തുവരുന്നു. ബോളിവുഡ് നടി ദിയ മിര്‍സയുടെ വിവാഹമാണ് ഇപ്പോൾ ചർച്ച. ഫെബ്രുവരി 15നു ദിയയും കാമുകന്‍ വൈഭവ് രേഖിയും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരുവരും ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും ചടങ്ങുകളില്‍ പങ്കെടുക്കുക. നടിയുടെ രണ്ടാം വിവാഹമാണിത്.
ബിസിനസുകാരനായ സഹിലാണ് താരത്തിന്റെ ആദ്യ ഭർത്താവ്. 2014 ഒക്ടോബറില്‍ വിവാഹിതരായ ദിയയും സഹിലും അഞ്ചുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വേർപിരിഞ്ഞു.
Post Your Comments