പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ദീപിക പദുകോൺ. സോഷ്യൽ മീഡിയയിലും സജീവമായ താരം നിരവധി ചിത്രങ്ങളും മറ്റും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ദീപികയുടെ പോസ്റ്റിനു താഴെ വന്ന ഒരു മോശം കമന്റിന് മറുപടി നൽകിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അധിക്ഷേപ പരാമർശങ്ങൾ പങ്കുവച്ച വ്യക്തിയുടെ സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ടുകൾ കൂടി പങ്കുവച്ചായിരുന്നു ദീപികയുടെ പ്രതികരണം.
‘വൗ നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും നിങ്ങളെയോർത്ത് അഭിമാനിക്കണം’ എന്നായിരുന്നു ദീപിക കുറിച്ചത്. ദീപികയ്ക്ക് ഇൻസ്റ്റഗ്രാമിൽ അഞ്ചരക്കോടിയോളം ഫോളോവേഴ്സാണുള്ളത്. ഇതാദ്യമായാണ് അധിക്ഷേപ പരാമർശത്തിന് നേരിട്ട് തന്നെ മറുപടി നൽകിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
താരങ്ങൾക്ക് നേരെ സൈബർ ആക്രമണം നടത്തുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ആക്രമണം അതിരുവിടുന്ന സാഹചര്യത്തിൽ പലരും ഇപ്പോൾ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. തപ്സി പന്നു, സോനം കപൂർ തുടങ്ങി പല പ്രമുഖ താരങ്ങളും സോഷ്യൽ മീഡിയ അധിക്ഷപങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments