
അഭിനേതാവായും അവതാരകനായും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് ദീപൻ മുരളി. ബിഗ്സ്ബോസ് മലയാളം ഒന്നാം സീസണിലെത്തിയതോടെയാണ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി ദീപന് മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദീപന് തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
താരത്തിന്റെ അടുക്കളത്തോട്ടത്തില്‍ നിന്നുള്ള ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്. ”വിഷരഹിതമായ പച്ചക്കറികള്‍ കഴിക്കണം. എന്റെ അടുക്കളത്തോട്ടത്തില്‍ നിന്നും പറിച്ച ചുവന്ന ചീരയും, വെണ്ടക്കയും. ഓര്‍ഗാനിക്കിലേക്ക് മാറു.. ഓര്‍ഗാനിക്ക് വളര്‍ത്തു” എന്നു പറഞ്ഞാണ് ദീപന് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/CLDmd6Jnajm/?utm_source=ig_web_copy_link
നിരവധി ആളുകളാണ് ചിത്രത്തിന് മനോഹരമായ കമന്റുകളുമായെത്തിയിരിക്കുന്നത്. അടുക്കളത്തോട്ടത്തില്‍ നിന്നും മുളക് പറിക്കുന്ന ചിത്രം പണ്ടേ ദീപന് പങ്കുവച്ചിരുന്നെങ്കിലും, താരത്തിന്റെ അടുക്കളത്തോട്ടം ഇത്ര വലുതാണെന്ന് ആരാധകര്‍ക്ക് ഇപ്പോഴാണ് മനസ്സിലായത്. പലർക്കും മാതൃകയാകുകയാണ് ദീപൻ മുരളി.
Post Your Comments