ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേല്‍ ഭരണകൂടങ്ങളുടെ നിയന്ത്രണം വരുന്നത് മികച്ച ചിത്രങ്ങളുടെ സൃഷ്ടിക്ക് തടസമാണെന്നും ഇരുപത്തിയഞ്ചാമത് ഐഎഫ്എഫ്കെയുടെ ഓപ്പണ്‍ ഫോറത്തിൽ സംവിധായകൻ അരുണ്‍ കാര്‍ത്തിക്. വര്‍ത്തമാനകാലത്തെ നിയന്ത്രണങ്ങള്‍ സ്വതന്ത്ര ചിന്തകളുടെയും ചലച്ചിത്ര മേളകളുടെയും ഭാവി ചോദ്യചിഹ്നമാക്കി മാറ്റിയിരിക്കുകയാണെന്നു ‘നസിര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന് കൂടിയായ അരുണ്‍ പറഞ്ഞു.
read also:‘ബെസ്റ്റ് സെല്ലർ’ പട്ടികയിൽ ഇടംപിടിച്ച് വിസ്മയയുടെ പുസ്തകം ; സന്തോഷം പങ്കുവെച്ച് മോഹൻലാലും പ്രണവും
സെന്‍സറിങ്, സിനിമകളുടെ ആത്മാവിനെ നശിപ്പിക്കുകയാണ്. സിനിമയുടെ സര്ട്ടിഫിക്കേഷന് മാത്രമാണ് സെന്‍സര്‍ ബോര്‍ഡിന് രൂപം നല്‍കിയതെന്നും അതില്‍ കവിഞ്ഞുള്ള ഇടപെടലാണ് അവര്‍ നടത്തുന്നതെന്നും സംവിധായകന് ഗൗരവ് മദന്‍ പറഞ്ഞു.
ഒ.ടി.ടി. പ്ലാറ്റ്ഫോമുകളെപോലും ഭരണകൂടം നിയന്ത്രിക്കുകയാണെന്നും കലയുടെ സമസ്ത മേഖലകളിലുമുള്ള ആ നിയന്ത്രണം ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാണന്നും അരുണ്‍ കാര്‍ത്തിക് അഭിപ്രായപ്പെട്ടു
Post Your Comments