സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. നിരവധി താരങ്ങളാണ് തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ അനുപമ പരമേശ്വരൻ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മുത്തശ്ശിക്കും അനുജനുമൊപ്പം കുട്ടി പാവാടയും ബ്ലൗസും അണിഞ്ഞ് നിൽക്കുന്ന മനോഹര ചിത്രമാണ് അനുപമ പങ്കുവെച്ചിരിക്കുന്നത്. അനുപമയുടെ അച്ഛൻ എടുത്ത ചിത്രമാണിത്.
https://www.instagram.com/p/CLMZb13pfws/?utm_source=ig_web_copy_link
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് അനുപമ. അടുത്തിടെ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ അനുപമ വീണ്ടും ശ്രദ്ധയാകർഷിച്ചിരുന്നു. ‘മണിയറയിലെ അശോകൻ’ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
Post Your Comments