
ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു ഇമ്മാനുവൽ. പിന്നീട് മലയാളത്തിൽ വളരെ ചുരുക്കം സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും മറ്റു അന്യഭാഷാ ചിത്രങ്ങളിൽ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് അനു. നിരവധി ആരാധകരുള്ള അനുവിന് ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷത്തിനു മുകളിൽ ഫോളോവേഴ്സാണുള്ളത്. അതുകൊണ്ടു തന്നെ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് തരംഗമാകുന്നത്.
ഗ്ലാമർ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമാണ് താരം അധികവും പോസ്റ്റ് ചെയ്യാറുള്ളത്. ഇത്തവണ നീല സാരീയിൽ തിളങ്ങി നിൽക്കുന്ന ചിത്രമാണ് അനു പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി വൈറലായി മാറിയത്. ഒരുപാട് മികച്ച അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്.
https://www.instagram.com/p/CK9EiFbAWN-/?utm_source=ig_web_copy_link
Post Your Comments