വൻ വിജയമായി മുന്നേറുന്ന ‘ഉടന്‍ പണം’ എന്ന ഷോയിൽ നിന്നും അവതാരകനായ .ഡെയിൻ പിന്മാറിയത് ആരാധകരിൽ നിരാശയുണ്ടാക്കിയിരുന്നു. ആദ്യ രണ്ട് സീസണുകളും വന്‍ വിജയമാക്കിയതിനു പിന്നാലെ മൂന്നാമത്തെ സീസണ്‍ ആരംഭിച്ചെങ്കിലും ഉടന്‍ പണത്തില്‍ നിന്ന് ഡെയ്ന്‍ പിന്മാറി.
ഡെയിനും മീനാക്ഷിയും തമ്മിലുള്ള കോംബോയാണ് ഈ ഷോയുടെ ജനപ്രീതിയ്ക്ക് പിന്നിൽ. അതുകൊണ്ടു തന്നെ ഡെയിൻ പിന്മാറിയത് എന്തുകൊണ്ടെന്ന് അന്വേഷണത്തിലാണ് ആരാധകർ. താരം ബിഗ് ബോസ് സീസണ്‍ 3യിലെ മത്സരാര്‍ഥിയാണെന്നും ഷോ വിട്ട് മറ്റൊരു ചാനലിലേയ്ക്ക് പോയി, പ്രൊഡ്യൂസറുമായി തര്‍ക്കം, മീനാക്ഷിയുമായി ഉടക്കി, സിനിമയില്‍ അഭിനയിക്കാന്‍ പോയി’ എന്നിങ്ങനെയുള്ള നിരവധി വാര്‍ത്തകളാണ് ഡെയിന്റെ പിന്മാറ്റത്തിന് കാരണമായി പ്രചരിച്ചത്. എന്നാൽ ഇപ്പോൾ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡെയിൻ.
read also:ബിഗ് ബോസ്സിലേയ്ക്ക് വീണ്ടും ആര്യ? താരത്തിന്റെ പുതിയ പോസ്റ്റ് വൈറൽ
” കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഷോയില്‍ നിന്ന് മാറി നിന്നത്.2020 ഡിസംബര്‍ 31ന് രാവിലെ എഴുന്നേറ്റപ്പോഴാണ് കൊവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ക്വാറന്റീനില്‍ പ്രവേശിച്ചു. ഇതോടെ ജനുവരി 1ന് നിശ്ചയിച്ച ഉടന്‍ പണം ഷൂട്ടിന്റെ പുതിയ ഷെഡ്യൂളിന്റെ ഭാഗമാകാനായില്ല.ആരെങ്കിലും കോവിഡ് പോസിറ്റീവ് ആയാലും ഷോ മുടങ്ങരുതെന്നും കൃത്യം ഒന്‍പതു മണിക്കു തന്നെ എന്നും സംപ്രേഷണം ചെയ്യണമെന്നും ടീം തീരുമാനിച്ചിരുന്നു. ഇനിയും അങ്ങനെ തന്നെ മുന്നോട്ടു പോകുമെന്നും” ഡെയ്ന്‍ വ്യക്തമാക്കി.
Post Your Comments