BollywoodGeneralLatest NewsMovie GossipsNEWSSocial Media

എന്റെ വാലന്റൈന്‍ ഇതാണ് ; കാമുകന്റെ പേര് വെളിപ്പെടുത്തി ആമിർ ഖാന്റെ മകൾ ഇറാ ഖാൻ

ഫിറ്റ്‌നസ് ട്രെയിനറായ നുപുര്‍ ഷിഖാരെക്കൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങൾ പങ്കുവച്ച് ഇറാ ഖാൻ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരപുത്രിയും നടിയുമാണ് ഇറാ ഖാൻ. ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാന്റ മകളായ ഇറാ ഖാൻ ഇപ്പോൾ ബോളിവുഡിലെ തിരക്കുള്ള യുവനടിമാരിൽ ഒരാളാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ വാലന്റൈൻ ദിനം അടുത്തതോടെ തനറെ പ്രണയവും കാമുകന്റെ പേരും വെളിപ്പെടുത്തിയിരിക്കുകയാണ് താരപുത്രി.

ഫിറ്റ്‌നസ് ട്രെയിനറായ നുപുര്‍ ഷിഖാരെക്കൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടാണ് താൻ പ്രണയത്തിലാണെന്ന് താരപുത്രി വെളിപ്പെടുത്തിയത്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു.

https://www.instagram.com/p/CLJwGAxAhNv/?utm_source=ig_web_copy_link

‘നിന്നോടൊപ്പം പ്രോമിസ് ചെയ്യാന്‍ എനിക്ക് അഭിമാനമാണ്’, എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍. എന്റെ വാലന്റൈന്‍, നീ എന്റേത്, ഡ്രീം ബോയ് തുടങ്ങിയ ഹാഷ്ടാഗിലാണ് ഇറയുടെ പോസ്റ്റ്. കഴിഞ്ഞ വർഷമാണ് നുപുറിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഇറ കുറിക്കുന്നത്. തന്റെ ജീവിതം മാറ്റിമറിച്ച ട്രെയിനര്‍ എന്നായിരുന്നു കമന്റ്.

shortlink

Related Articles

Post Your Comments


Back to top button