CinemaGeneralIFFKKeralaLatest NewsNEWS

ഐഎഫ്എഫ്കെ: വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ “വൈഫ് ഓഫ് എ സ്‌പൈ” പ്രദർശനത്തിന്

കുടുംബജീവിതത്തിലെ താളപ്പിഴകളാണ് ചിത്രത്തിന്‍റെ പ്രമേയമാവുന്നത്

വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ കിയോഷി കുറൊസാവയുടെ ജാപ്പനീസ് ചിത്രം “വൈഫ് ഓഫ് എ സ്പൈ” ഫെബ്രുവരി 12-ന് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദര്‍ശിപ്പിക്കും. വൈകുന്നേരം ഏഴിന് കൈരളി തിയേറ്ററില്‍ ലോക സിനിമാ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

Read Also: ഐഎഫ്എഫ്‌കെ രണ്ടാംഘട്ടം ; മേളയെ വരവേല്‍ക്കാനൊരുങ്ങി കൊച്ചി

കുടുംബജീവിതത്തിലെ താളപ്പിഴകളാണ് ചിത്രത്തിന്‍റെ പ്രമേയമാവുന്നത്. കോവിഡ് പ്രതിസന്ധിയുടെ കാലത്താണ് ഈ ചിത്രം പൂര്‍ത്തിയാക്കിയത്.

Read Also: ശങ്കറും രാംചരണും ഒന്നിക്കുന്ന ചരിത്ര സിനിമയുടെ പ്രഖ്യാപനം പ്രണയ ദിനയത്തിൽ

ചരിത്രത്തിലാദ്യമായി നാലിടങ്ങളിലായി നടക്കുന്നെന്ന പ്രത്യേകതയും ഇത്തവണത്തെ മേളയ്ക്കുണ്ട്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായി നടത്തുന്ന മേളയില്‍ തലേദിവസം മുന്‍കൂട്ടി റിസര്‍വ് ചെയ്തവര്‍ക്ക് മാത്രമാണ് സിനിമകള്‍ കാണാന്‍ അവസരമൊരുക്കുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.

shortlink

Post Your Comments


Back to top button