ജയസൂര്യയുടെ ‘വെള്ളം’ സിനിമയുടെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്തു പ്രചരിപ്പിച്ച സംഭവം ഏറെ വിവാദമായിരുന്നു. സിനിമയുടെ നിര്‍മാതാവ് രഞ്ജിത് മണമ്പറക്കാട്ട് നല്കിയ പരാതിയിൽ ക്രൈംബ്രാഞ്ച് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയൂം ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമ ടെലഗ്രാമില്‍ കണ്ട പ്രേക്ഷകരില്‍ പലരും ടിക്കറ്റ് കാശ് അയച്ചു തന്നുവെന്ന വിവരം പങ്കുവെക്കുകയാണ് രഞ്ജിത്ത്. സിനിമ ഡൗണ്‍ലോഡ് ചെയ്ത് കണ്ടതിന് പലരും ക്ഷമ ചോദിച്ചെന്നും രഞ്ജിത്ത് പറഞ്ഞു.
‘ നല്ല രീതിയില്‍ പോകുമ്ബോള്‍ ഇത്തരത്തിലുള്ള പൈറസി ഇഷ്യൂ വരുന്നത് വേദനാജനകമാണ്. ടെലഗ്രാമിലൂടെ ഡൗണ്‍ലോഡ് ചെയ്ത് കണ്ട പലരും ടിക്കറ്റ് കാശ് അയച്ചു തന്നു. സിനിമ തിയറ്ററില്‍ കാണാത്തതിന് ക്ഷമ ചോദിക്കുകയും ചെയ്തു.’
വെള്ളത്തിന്റെ വ്യാജ പതിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിര്‍മ്മാതാക്കള്‍ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.
Post Your Comments