താരപുത്രിമാരിൽ ഏറെ ആരാധകരുണ്ട് പൃഥ്വിരാജിന്റെ മകൾ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക്. മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അല്ലിമോൾ സാന്റയോട് ചോദിച്ച സമ്മാനം പങ്കുവെയ്ക്കുകയാണ് സുപ്രിയ.
ഫ്രോസൺ സിനിമയിലെ അന്ന എന്ന പാവയെ ആയിരുന്നു അല്ലിക്ക് വേണ്ടിയിരുന്നത്. ഫെബ്രുവരി ആയെങ്കിലും അല്ലിയുടെ ആവശ്യം നടന്നു കിട്ടി. ‘സാന്റ’ അല്ലി ചോദിച്ചത് പോലെയുള്ള ഒരു പാവയെ സമ്മാനമായി നൽകി. പൃഥ്വിരാജിന്റേയും സുപ്രിയയുടെയും മകൾ അലംകൃതയുടെ ആ സമ്മാനം കൈപ്പറ്റിയതായി സുപ്രിയ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
അല്ലിക്കു കിട്ടിയ സമ്മാനം കാണേണ്ടേ?ഇതാണ് അല്ലിമോൾക്ക് സമ്മാനമായി കിട്ടിയ പാവ. പറഞ്ഞത് പോലെയുള്ള സുന്ദരി പാവക്കുട്ടിയെ തന്നെ അല്ലിമോൾക്കു സമ്മാനമായി ലഭിച്ചു, സുപ്രിയ കുറിച്ചു.
Post Your Comments