നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം ഷേണായിസ് വീണ്ടും തുറക്കുന്നു. അഞ്ച് സ്ക്രീനുകളിലായി ഇരുപത് കോടി രൂപയിലധികം ചിലവിട്ട് നവീകരിച്ച തിയറ്റർ സമുച്ചയം ഇന്ന് മുതൽ സിനിമാ പ്രേമികള്‍ക്കായി പ്രദർശനത്തിനൊരുങ്ങുകയാണ്. ഉദ്ഘാടന ദിവസം ഒരു തിയേറ്ററില്‍ 3 ഷോ മാത്രമേ ഉണ്ടാവുകയുള്ളൂ. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം രാത്രി 9:00 വരെ മാത്രമേ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയൊള്ളൂ.
ആധുനിക സൗകര്യങ്ങളോടെ 5 സ്ക്രീനുകളിലായി 743 സീറ്റുകൾ. സോണി 4K ദൃശ്യമികവ്. ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റവും. 100 സീറ്റുകളുള്ള റെസ്റ്റോറന്‍റ്, മൾട്ടി ലെവൽ പാർക്കിംഗ്. എന്നീ സൌകര്യങ്ങളാണ് സിനിമാ പ്രേമികള്‍ക്കായി ഷേണായീസില്‍ ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 12.05-നാണ് ആദ്യ ഷോ.
68 സീറ്റുകൾ മാത്രമുള്ള ഒന്നാം സ്‌ക്രീൻ പ്രീമിയം തിയേറ്ററിൽ ടിക്കറ്റിനു 440 രൂപയാണ്. ഏറ്റവും വലിയ തിയേറ്റർ 268 സീറ്റുകളുള്ള സ്‌ക്രീൻ മൂന്നാണ്. സ്‌ക്രീൻ നാലിൽ 71 സീറ്റുകളാണുള്ളത്. ഒരേസമയം 75-80 കാറുകൾക്കും 250-300 ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യവും റേസ്റ്റാറന്റ്-കഫേ സംവിധാനവുമുണ്ട്.
Leave a Comment