GeneralLatest NewsMollywoodNEWS

അഞ്ച്‌ സ്‌ക്രീനുകളുമായി ഷേണായീസ് ; ആദ്യപ്രദർശനം ഇന്ന്

നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം ഷേണായിസ് വീണ്ടും തുറക്കുന്നു

നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം ഷേണായിസ് വീണ്ടും തുറക്കുന്നു. അഞ്ച് സ്ക്രീനുകളിലായി ഇരുപത് കോടി രൂപയിലധികം ചിലവിട്ട് നവീകരിച്ച തിയറ്റർ സമുച്ചയം ഇന്ന് മുതൽ സിനിമാ പ്രേമികള്‍ക്കായി പ്രദർശനത്തിനൊരുങ്ങുകയാണ്. ഉദ്ഘാടന ദിവസം ഒരു തിയേറ്ററില്‍ 3 ഷോ മാത്രമേ ഉണ്ടാവുകയുള്ളൂ. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം രാത്രി 9:00 വരെ മാത്രമേ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയൊള്ളൂ.

ആധുനിക സൗകര്യങ്ങളോടെ 5 സ്ക്രീനുകളിലായി 743 സീറ്റുകൾ. സോണി 4K ദൃശ്യമികവ്. ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റവും. 100 സീറ്റുകളുള്ള റെസ്റ്റോറന്‍റ്, മൾട്ടി ലെവൽ പാർക്കിംഗ്. എന്നീ സൌകര്യങ്ങളാണ് സിനിമാ പ്രേമികള്‍ക്കായി ഷേണായീസില്‍ ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 12.05-നാണ് ആദ്യ ഷോ.

‌68 സീറ്റുകൾ മാത്രമുള്ള ഒന്നാം സ്‌ക്രീൻ പ്രീമിയം തിയേറ്ററിൽ ടിക്കറ്റിനു 440 രൂപയാണ്. ഏറ്റവും വലിയ തിയേറ്റർ 268 സീറ്റുകളുള്ള സ്‌ക്രീൻ മൂന്നാണ്. സ്‌ക്രീൻ നാലിൽ 71 സീറ്റുകളാണുള്ളത്. ഒരേസമയം 75-80 കാറുകൾക്കും 250-300 ഇരുചക്രവാഹനങ്ങൾക്കും പാർക്ക്‌ ചെയ്യാനുള്ള സൗകര്യവും റേസ്റ്റാറന്റ്-കഫേ സംവിധാനവുമുണ്ട്.

shortlink

Post Your Comments


Back to top button