കൊച്ചി: സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയിലെ പ്രശസ്ത ആക്ടിങ്ങ് ഗ്രൂമിങ്ങ് ടീമായ ‘പടക്കളം’ പതിനൊന്നാമത് ഫിലിം ആക്ടിങ്ങ് ക്യാമ്പിന് തുടക്കം കുറിക്കുന്നു. ഇത്തവണ ഏറെ വ്യത്യസ്തതകളോടെ വായനാട്ടിലാണ് ക്യാമ്പിന് വേദിയൊരുങ്ങുന്നത്.
കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് കൊണ്ടായിരിക്കും ആക്ടിങ്ങ് ക്യാമ്പ് നടക്കുക. അഭിനയത്തിന്റെ നൂതന സാദ്ധ്യതകള്‍ പരീക്ഷിക്കുന്ന തരത്തില്‍ തന്നെയാണ് വയനാട് ക്യാമ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പകലും രാത്രിയും ഒരുപോലെ ക്രിയാത്മകവും, പരീക്ഷണാത്മകവുമായ രീതിയില്‍ ഉപയോഗിച്ചുകൊണ്ട് തന്നെയായിരിക്കും ക്യാമ്പ് ഒരുങ്ങുക.
‘ഹാപ്പി സര്‍ദാര്‍’, ‘കക്ഷി അമ്മിണിപ്പിള്ള’, ‘തട്ടാശ്ശേരിക്കൂട്ടം’, ‘പ്രകാശന്‍ പറക്കട്ടെ’, ‘ഇരുവഴി താണ്ടി’ എന്നിങ്ങനെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ എഴുപതോളം ചിത്രങ്ങള്‍ക്ക് വേണ്ടി ഗ്രൂമിങ്ങ് ചെയ്ത മികച്ച സംഘമാണ് ‘പടക്കളം’. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9497778356, 9567614004 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Post Your Comments