ഒപ്പിട്ടുതരുമോ ? പ്രിയങ്കയുടെ പുസ്തകവുമായി നിക് ജൊനാസ്

പ്രിയങ്ക ചോപ്രയുടെ ഒപ്പോടെ പുസ്‍തകം വേണമെന്ന് നിക് ജൊനാസ്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. അടുത്തിടയിലാണ് താരം അണ്‍ഫിനിഷ്‍ഡ് എന്ന പുസ്തകം പുറത്തിറക്കാൻ പോകുന്ന വിവരം പങ്കുവെച്ചത്. ഓര്‍മക്കുറിപ്പുകളുടെ സമാഹരമാണ് പ്രിയങ്കയുടെ ഈ ബുക്ക്. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയുടെ പുസ്‍തകത്തിന്റെ ആരാധകനായിരിക്കുകയാണ് ഭര്‍ത്താവ് നിക് ജൊനാസ്. തനിക്ക് ഒപ്പിട്ട് പുസ്‍തകം കൈമാറുമോയെന്ന് നിക്ക് ജൊനാസ് പ്രിയങ്കയോട് ചോദിച്ചുകൊണ്ട് പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

പ്രിയങ്ക ചോപ്രയുടെ ഒപ്പോടെ തനിക്ക് പുസ്‍തകം വേണമെന്നാണ് നിക് ജൊനാസ് പറഞ്ഞത്. ഇതിന് മറുപടിയായി പ്രിയങ്ക ചോപ്രയും രംഗത്ത് എത്തി. തീര്‍ച്ചയായും, നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്നായിരുന്നു പ്രിയങ്ക ചോപ്രയുടെ മറുപടി. ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രിയങ്ക ചോപ്ര ലണ്ടനിലും നിക് ജൊനാസ് ലോസ് ഏഞ്ചല്‍സിലുമാണ് ഇപോള്‍ ഉള്ളത്. നിക് ജൊനാസിന്റെ ഫോട്ടോയും പ്രിയങ്ക ചോപ്ര ഷെയര്‍ ചെയ്‍തിട്ടുണ്ട്. അണ്‍ഫിനിഷ്‍ഡ് എന്ന പുസ്‍തകത്തില്‍ പ്രിയങ്ക ചോപ്ര തന്റെ സിനിമയിലെ നായകനായ വിജയ്‍യെ കുറിച്ചും പറയുന്നുണ്ട്.

Share
Leave a Comment