
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ നവ്യ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നവ്യ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാവുന്നത്.
താൻ പഠിച്ചുവളർന്ന സ്കൂളിന്റെ നവതി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയ ചിത്രമാണ് നവ്യ പങ്കുവെക്കുന്നത്.
“എന്റെ സ്കൂളിന്റെ നവതി ആഘോഷ സമാപന സമ്മേളനം. കോവിഡ് പ്രോട്ടോകോളുകൾ എല്ലാം പാലിച്ചു നടത്തിയ പരിപാടി. സ്കൂൾ ചാപ്പൽ, ഇവിടെ പരീക്ഷക്ക് ചോദ്യം എളുപ്പമാവണമെന്നും ഫുൾ മാർക്ക് കിട്ടണമെന്നും എത്രയോ പ്രാർത്ഥിച്ചിരിക്കുന്നു. കർത്താവിനും മാതാവിനും ഒരു സ്വസ്ഥത കൊടുത്തുട്ടില്ല. ഇന്നിതാ വീണ്ടും സ്കൂളിന്റെ നവതി ഉദ്‌ഘാടനം. ദൈവം മഹാനാണ്, എന്റെ അമ്മൂമ്മയും അമ്മയും പിന്നെ ഞാനും പഠിച്ച സ്കൂൾ. അച്ചടക്കം, സ്നേഹം, പരിഗണന, സഹാനുഭൂതി ഒക്കെ പഠിപ്പിച്ച വിളനിലം – ബഥനി ബാലികമഠം,” നവ്യ കുറിക്കുന്നു.
https://www.instagram.com/p/CLJZAFyL-NF/?utm_source=ig_web_copy_link
Post Your Comments