GeneralLatest NewsMollywoodNEWS

മകളുടെ വിവാഹ ആഭരണങ്ങളിരുന്ന ബാഗ് ട്രെയിനിൽ മറന്നുവെച്ച് നാദിർഷ ; പിന്നീട് സംഭവിച്ചത് !

തീവണ്ടിയിറങ്ങിയതിനുശേഷമാണ് നാദിർഷയും കുടുംബം ആഭരണങ്ങളടങ്ങിയ ബാഗ് മറന്ന കാര്യം ഓർമവന്നത്

കോഴിക്കോട്: നടനും സംവിധായകനും ഗായകനുമായ നാദിർഷയുടെ മകളുടെ വിവാഹ ആഘോഷ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിനിടയിൽ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് താരം. മകൾ ഐഷയുടെ വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് ട്രെയിനിൽ മറന്നുവെച്ച അനുഭവം പങ്കുവെയ്ക്കുകയാണ് നാദിർഷ.

എന്നാൽ റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ നാദിർഷയ്ക്കും കുടുംബത്തിനും ബാഗ് തിരികെ ലഭിക്കുകയൂം ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് ഐഷയുടെ വിവാഹത്തിനായി നാദിർഷായും കുടുംബവും മലബാർ എക്സ്പ്രസിൽ കാസർകോട് എത്തിയത്. തീവണ്ടിയിറങ്ങിയതിനുശേഷമാണ് കുടുംബം ആഭരണങ്ങളടങ്ങിയ ബാഗ് മറന്ന കാര്യം ഓർമവന്നത്. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു.

ഉടൻ തന്നെ കാസർകോട് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിനെ നാദിർഷാ വിവരം അറിയിച്ചു. എ-വൺ കോച്ചിലായിരുന്നു ബാഗ് മറന്നു വെച്ചത്. ആർ.പി.എഫ്. അപ്പോൾ തന്നെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറും ബാച്ച് ഇൻ ചാർജുമായ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടൻ കോച്ച് പരിശോധിച്ചു. കാസർകോടിനും കുമ്പളയ്ക്കും ഇടയിൽ എത്തിയപ്പോൾ 41-ാമത്തെ സീറ്റിനടിയിൽ ബാഗ് കണ്ടെത്തി. ഈ സമയം കോച്ചിൽ മറ്റാരും ഇല്ലായിരുന്നു. വണ്ടിയിൽ സ്പെഷ്യൽ ചെക്കിങ്ങിനെത്തിയ ആർ.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോൺസ്റ്റബിൾ സുരേശനും ബാഗ് ഏൽപ്പിച്ചു. തീവണ്ടി മംഗാലപുരത്തെത്തിയപ്പോൾ റോഡ് മാർഗമെത്തിയ നാദിർഷായുടെ ബന്ധുവിന് ബാഗ് കൈമാറി. ബാഗ് തിരികെ ഏൽപ്പിച്ച ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞാണ് കുടുംബം മടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button