
അഭിനയിക്കാതെ തന്നെ ആരാധകരുള്ളവരാണ് സിനിമാ താരങ്ങളുടെ മക്കൾ. അത്തരത്തിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരപുത്രിയാണ് നടൻ മോഹൻലാലിൻറെ മകൾ വിസ്മയ. സോഷ്യൽ മീഡിയയിൽ സജീവമായ വിസ്മയ തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് വിസ്മയ എഴുതിയ പുസ്തകം പുറത്തിറക്കാൻ പോകുന്ന വിവരം പങ്കുവെച്ചത്. ഇപ്പോഴിതാ മോഹൻലാൽ മകൾക്ക് ആശംസ അറിയിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
https://www.facebook.com/ActorMohanlal/posts/270188401141099
വിസ്മയ എഴുതിയ പുസ്തകം പ്രണയദിനത്തിൽ പുറത്തിറങ്ങുമെന്ന് മോഹൻലാൽ അറിയിച്ചു. ഒരു അച്ഛൻ എന്ന നിലയിൽ അഭിമാനത്തോടെയാണ് ഫെബ്രുവരി 14ന് മകൾ എഴുതിയ പുസ്തകം പുറത്തിറങ്ങുന്ന കാര്യം പ്രഖ്യാപിക്കുന്നതെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. വിസ്മയയുടെ കവിതകളും ചിത്രങ്ങളും ഉൾപ്പെടുന്ന പുസ്തകത്തിന് ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. പെന്‍ഗ്വിന്‍ ബുക്‌സാണ് ഇത് പുറത്തിറക്കുന്നത്.
Post Your Comments