ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് പുതിയ അപ്ഡേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ
ബി ഉണ്ണികൃഷ്ണൻ. ചിത്രത്തില്‍ മോഹൻലാല്‍ തന്റെ ഭാഗം പൂര്‍ത്തിയാക്കിയാതായി ഉണ്ണികൃഷ്ണൻ അറിയിച്ചു.
ലാല്‍ സര് നെയ്യാറ്റിൻകര ഗോപന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഇനി അവശേഷിക്കുന്നത് ഒരു ദിവസത്തെ ജോലി മാത്രമാണ്. ഇത് അദ്ദേഹം മാര്‍ച്ച് രണ്ടാം ആഴ്ചയില്‍ പൂര്‍ത്തിയാക്കും. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്ക്കും അറിയാവുന്നതാണ് ഒരുമിച്ച് അഭിനയിച്ചത് മികച്ച അനുഭവമായിരുന്നുവെന്ന് എന്ന്. വളരെ ദുഷ്കരമായ ചിത്രീകരണത്തിനിടയില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ കാര്യങ്ങള്‍ വളരെ എളുപ്പമാക്കി. പകര്‍ച്ചവ്യാധി മൂലം കാര്യങ്ങള്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ മോഹൻലാലിന്റെ സഹകരണം അതിശയകരമായ ഒരു ചിത്രീകരണം ആയി മാറ്റിയെന്നും നന്ദി പറയുന്നതായും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
Post Your Comments