കഴിഞ്ഞ ദിവസമായിരുന്നു നടിമാരായ മേഘ്നയും നസ്രിയയും ഒരു സർപ്രൈസ് ഒരുക്കുന്ന വിവരം പങ്കുവെച്ചത്. ഇപ്പോഴിതാ അത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മേഘ്ന രാജ്. “ഫെബ്രുവരി 12ന് ഒരു ആവേശകരമായ വാർത്ത വരാനുണ്ട്,” എന്നാണ് സുഹൃത്തുക്കളായ നസ്രിയ നസീമും മേഘ്ന രാജും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ഇപ്പോഴിതാ ആ കാര്യമെന്തെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തൊരു വീഡിയോയിലൂടെ മേഘ്ന പറഞ്ഞിരിക്കുകയാണ്.
ചിരഞ്ജീവി സർജയുടെയും മേഘ്നയുടെയും ചിത്രങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്. ഇതിൽ ഇരുവരുടെയും വിവാഹ സമയത്തും അല്ലാത്തതുമായ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. അതിനുശേഷം ചിരഞ്ജീവി സർജയുടെ പേര് മാറി ജൂനിയർ ചീരുവെന്ന് എഴുതി കാണിക്കുന്നു. വീഡിയോയുടെ അവസാനം മകനെ ഉയർത്തിപ്പിടിച്ചിരിക്കുന്ന മേഘ്നയുടെ ഫൊട്ടോയാണുളളത്. ബാക്ഗ്രൗണ്ടിൽ മകന്റെ ശബ്ദവും കേൾക്കാം.
https://www.instagram.com/p/CLLVmeKFTHq/?utm_source=ig_web_copy_link
ഇപ്പോള്‍ നിങ്ങള്‍ അവന്റെ ശബ്ദം കേട്ടു. ഇനി അവനോട് ഹലോ പറയാന്‍ ഫെബ്രുവരി പതിനാല് വരെ കാത്തിരിക്കൂ. ഒരുപാട് സ്നേഹത്തോടെ ചിരഞ്ജീവി സര്‍ജയും മേഘ്ന രാജ് സര്‍ജയും എന്നുമാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. ഇപ്പോൾ നിങ്ങൾ അവനെ കേട്ടില്ലേ (അതെ, അത് അവനാണ്). അവനെ കാണാൻ എല്ലാവരും കാത്തിരിക്കണമെന്നാണ് മേഘ്ന വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
Post Your Comments