BollywoodGeneralLatest NewsMovie GossipsNEWSSocial MediaVideos

‘ജോലിക്കു പോകുക, കരയുക, ഉറങ്ങുക’, ഇങ്ങനെയായിരുന്നു ഞാൻ ; വിഷാദ രോഗത്തെക്കുറിച്ച് ഇറാ ഖാൻ

ഒരു ഫോട്ടോയ്ക്കു വേണ്ടി മുഖത്ത് ചിരിവരുത്താന്‍ താന്‍ വളരെ പാടുപെട്ടിരുന്നു, ഇറാ ഖാൻ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരപുത്രിയും നടിയുമാണ് ഇറാ ഖാൻ. ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാന്റ മകളായ ഇറാ ഖാൻ ഇപ്പോൾ ബോളിവുഡിലെ തിരക്കുള്ള യുവനടിമാരിൽ ഒരാളാണ്. സോഷ്യൽ മീഡിയയിലും സജീവമായ ഇറാ ഖാൻ തന്റെ ജീവിതാനുഭവങ്ങളും താൻ അനുഭവിച്ച വിഷാദരോഗത്തെക്കുറിച്ചും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിഷാദ സമയത്ത് നേരിട്ടിരുന്ന മറ്റൊരു അവസ്ഥയെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് താരം.

‘ജോലിക്കു പോകുക, കരയുക, ഉറങ്ങുക.’ ഇതായിരുന്നു ഒരു സമയത്തെ തന്റെ ദിനചര്യയെന്നാണ് ഇറ പറയുന്നത്. തന്റെ കസിനായ സയിന്‍ ഖാന്റെ വിവാഹം ഈ കാലത്തായിരുന്നുവെന്നും ആഘോഷങ്ങളിലെല്ലാം പങ്കെടുക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒരു ഫോട്ടോയ്ക്കു വേണ്ടി മുഖത്ത് ചിരിവരുത്താന്‍ താന്‍ വളരെ പാടുപെട്ടിരുന്നുവെന്നും ഇറ പറയുന്നു.

https://www.instagram.com/tv/CLEe-eggALP/?utm_source=ig_web_copy_link

‘വിവാഹത്തിന്റെ ആഘോഷങ്ങളിലെല്ലാം പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. കിടക്കയില്‍ കിടന്ന് വെറുതേ കരയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ഞാന്‍ ധാരാളം ഉറങ്ങി. എനിക്ക് ആഗ്രഹമുണ്ടായിട്ടും ഒന്നിലും പങ്കെടുക്കാനാവാത്തത് എനിക്ക് വീണ്ടും വിഷമമുണ്ടാക്കിയിരുന്നു. അവരുടെ വിവാഹത്തിന് എനിക്ക് സന്തോഷത്തോടെയിരിക്കാമായിരുന്നു, അങ്ങനെയല്ലാതിരുന്നത് ഇപ്പോഴും എനിക്കതൊരു മോശം കാര്യമായി തോന്നുന്നു.’ ഇറ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

വീഡിയോയുടെ ക്യാപ്ഷനായി ഒരു മുന്നറിയിപ്പും ഇറ കുറിക്കുന്നുണ്ട്. ‘ഇതൊരു സന്തോഷം നല്‍കുന്ന വീഡിയോ അല്ല. എന്നാല്‍ ദുഖകരമായ മോശം വീഡിയോയും അല്ല. ഞാന്‍ എന്തൊക്കെയോ പറയുകയാണ്. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ വിഷാദത്തിലാണോ, എങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് യോജിച്ചതായിരിക്കും, ചിലപ്പോള്‍ അല്ല. നിങ്ങള്‍ക്കു തന്നെ വിലയിരുത്താം.’ ഇറ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button