അഭിനയ ലോകത്തും ഫാഷന്‍ ലോകത്തും ഒരുപ്പോലെ തിളങ്ങുന്ന താരമാണ് ബോളിവുഡ് നടി ദീപിക പദുക്കോണ്‍. എപ്പോഴും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയായി പ്രേക്ഷക ഹൃദയം കീഴടക്കുന്നതിലാണ് ദീപികയുടെ ശ്രദ്ധ. താരത്തിന്‍റെ ചിത്രം എപ്പോള്‍ പുറത്തുവന്നാലും അത് സമൂഹ മാധ്യമം ഏറ്റെടുക്കാറുണ്ട്.
Read Also: ഒപ്പിട്ടുതരുമോ ? പ്രിയങ്കയുടെ പുസ്തകവുമായി നിക് ജൊനാസ്
മിക്ക ചിത്രങ്ങളിലും കറുപ്പണിഞ്ഞാണ് ദീപിക എത്തുന്നത്. ദീപിക കറുപ്പില്‍ കൂടുതല്‍ സുന്ദരിയായി കാണപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ദീപികയുടെ ചില ചിത്രങ്ങളാണ് തരംഗമാവുന്നത്. അടിമുടി കറുപ്പില്‍ നിറഞ്ഞാണ് ദീപിക ഇത്തവണ എത്തിയിരിക്കുന്നത്. എന്നാല്‍ താരത്തിന്‍റെ വേഷത്തിനൊപ്പം മറ്റൊന്നുകൂടി ഇത്തവണ ചര്‍ച്ചയായി. മറ്റൊന്നുമല്ല, കോവിഡ് കാലത്തിലെ താരം മാസ്ക് തന്നെ !
Read Also: ”ഡൊബാരാ” അനുരാഗ് കശ്യപും തപ്‍സിയും വീണ്ടും ഒന്നിക്കുന്നു ; സിനിമയുടെ ടീസർ പുറത്തുവിട്ടു
കോവിഡ് കാലമായതിനാല്‍ മാസ്‌ക് ധരിച്ചാണ് താരങ്ങളുള്‍പ്പെടെ എല്ലാവരും പുറത്തിറങ്ങുന്നത്. ദീപിക ഇത്തവണ ധരിച്ച മാസ്‌കിന്‍റെ വിലയാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. 25,000 രൂപയാണ് ദീപികയുടെ മാസ്‌കിന്‍റെ വില. കറുത്ത മാസ്‌കുമണിഞ്ഞ് സുന്ദരിയായി എത്തിയ ദീപികയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമം ഏറ്റെടുത്തു കഴിഞ്ഞു.
Post Your Comments