
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹ ശേഷം മലയാള സിനിമയിൽ സജീവമല്ലെങ്കിലും താരം അന്യഭാഷാ സിനിമകളിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഭാവനയുടെ ഏറ്റവും പുതിയ കന്നഡ ചിത്രം ഇൻസ്പെക്ടര്‍ വിക്രമത്തിലെ പ്രിയപ്പെട്ട ഗാനം പങ്കുവെച്ചിരിക്കുകയാണ് ഭാവന.
ചിത്രത്തിലെ നന്നവളേ… നന്നവളേ… എന്നു തുടങ്ങുന്ന ഗാനത്തെ കുറിച്ചാണ് ഭാവന കുറിക്കുന്നത്. ഭാവനയുടെ ഏറ്റവും പുതിയ കന്നടചിത്രമാണ് ‘ഇൻസ്പെക്ടർ വിക്രം’. പ്രജ്വൽ ദേവരാജ് ആണ് ചിത്രത്തിലെ നായകൻ. ഫെബ്രുവരി ഒൻപതിനാണ് ചിത്രത്തിലെ ഈ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത്.
ശ്രീ നരസിംഹയാണ് ഇൻസ്പെക്ടര്‍ വിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഭാവനയുടെ കഥാപാത്രത്തിന് മികച്ച പ്രാധാന്യമാണ് ചിത്രത്തിലുള്ളത്. പ്രജ്വല്‍ ദേവ്രാജിന്റെ ജോഡിയായിട്ടാണ് ഭാവന ചിത്രത്തില്‍. രഘു മുഖര്‍ജി, പ്രദീപ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ദര്ശൻ ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തുന്നു.
Post Your Comments